റൌഫും ഡിഐജി ശ്രീജിത്തുമായുളള ബന്ധത്തെക്കുറിച്ച് അന്വേഷണം തുടങ്ങി
Thursday, January 31, 2013 5:46 AM IST
തൃശൂര്‍: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൌഫും ഡിഐജി ശ്രീജിത്തുമായുള്ള ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ റേഞ്ച് ഐജി എസ്. ഗോപിനാഥ് ഡിഐജിയില്‍ നിന്നും മൊഴിയെടുത്തു. ബന്ധം ഡിഐജി ശ്രീജിത് നിഷേധിച്ചതായാണ് സൂചന. എന്നാല്‍ മൊഴിയെടുപ്പിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഐജി വിസമ്മതിച്ചു. അന്വേഷണം തുടങ്ങിയതേയുള്ളൂവെന്നും ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു ഐജിയുടെ മറുപടി.