ദേശീയ സ്കൂള്‍ മീറ്റിലെ മികച്ച താരത്തിന് നാനോ കാര്‍
Thursday, January 31, 2013 8:16 AM IST
ഇറ്റാവ: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിലെ മികച്ച താരത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വക നാനോ കാര്‍ സമ്മാനം. വ്യാഴാഴ്ചയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മികച്ച താരത്തിന് കാര്‍ സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത്. മീറ്റില്‍ രണ്ടു ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെ ട്രിപിള്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ പി.യു.ചിത്രയാണ് കാര്‍ നേട്ടത്തിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.

മീറ്റില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സമാജ്വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിള്‍ സമ്മാനമായി നല്‍കാന്‍ യുപി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.