മഅദനിയെ അഗര്‍വാള്‍ ആശുപത്രിയിലേക്ക് മാറ്റി
Thursday, January 31, 2013 9:23 AM IST
ബാംഗളൂര്‍: ബാംഗളൂര്‍ സൌഖ്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ നേത്ര ചികിത്സയ്ക്കായി അഗര്‍വാള്‍ ആശുപത്രിയിലേക്കു മാറ്റി. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച ഭാഗീകമായി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണിത്. മഅദനിക്ക് നേത്ര ചികിത്സ ലഭ്യമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. കടുത്ത പ്രമേഹ രോഗം മൂലമാണ് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടത്. കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ സൂഫിയയും മകനും മഅദനിക്കൊപ്പമുണ്ട്.

കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മഅദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമായത്.