കുര്യന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയില്ലെന്ന് പി.സി.ചാക്കോ
Thursday, January 31, 2013 10:33 AM IST
ന്യൂഡല്‍ഹി: എന്‍എസ്എസ്-കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ധാരണ സംബന്ധിച്ച് പി.ജെ.കുര്യന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താന്‍ മറുപടി പറയുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോ. വിഷയത്തില്‍ താന്‍ സംസാരിച്ചത് പാര്‍ട്ടിയുടെ വക്താവ് എന്ന നിലയ്ക്ക് തന്നെയാണ്. കുര്യന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് കെപിസിസി നേതൃത്വമാണ്. ആരെങ്കിലും എന്‍എസ്എസുമായി രഹസ്യമായി ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ മറുപടി പറയണമെന്നും പി.സി.ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്‍എസ്എസുമായി ധാരണയുണ്ടാക്കിട്ടില്ലെന്ന ചാക്കോയുടെ വാക്കുകള്‍ കുര്യന്‍ തിരുത്തിയിരുന്നു. ഹൈക്കമാന്‍ഡ് പ്രതിനിധി എന്‍എസ്എസ് നേതാക്കളെ നേരിട്ട് ചെന്ന് കണ്ടാണ് ധാരണയുണ്ടാക്കിയതെന്നും ഇക്കാര്യത്തില്‍ ചാക്കോ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നും കുര്യന്‍ പറഞ്ഞിരുന്നു.