പി.ജെ.കുര്യന്റെ പരാമര്‍ശം: പ്രതികരിക്കാനില്ലെന്ന് ചെന്നിത്തല
Thursday, January 31, 2013 10:52 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്‍പ് എന്‍എസ്എസും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു എന്ന പി.ജെ.കുര്യന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വിസമ്മതിച്ചു. എന്‍എസ്എസുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കുര്യന്റെ പ്രസ്താവനയ്ക്ക് കെപിസിസി മറുപടി പറയണമെന്ന് പി.സി.ചാക്കോ ആവശ്യപ്പെട്ടിരുന്നു.