കൊച്ചിയില്‍ വെള്ളിയാഴ്ച തുടങ്ങാനിരുന്ന ബസ് സമരം പിന്‍വലിച്ചു
Thursday, January 31, 2013 11:05 AM IST
കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ വെള്ളിയാഴ്ച തുടങ്ങാനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

വേതനവര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ ബസ് തൊഴിലാളികള്‍ക്കുള്ള മിനിമം വേതന നിയമം നടപ്പാക്കിയിട്ടുണ്െടങ്കിലും ഇതുവരെ എറണാകുളത്ത് ഇതു നടപ്പാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചിരുന്നു.