വിശ്വരൂപം വിവാദം രാജ്യത്തിന് കളങ്കമുണ്ടാക്കി: കമല്‍ഹാസന്‍
Thursday, January 31, 2013 12:14 PM IST
മുംബൈ: വിശ്വരൂപവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യത്തിന് കളങ്കമുണ്ടാക്കിയെന്ന് നടന്‍ കമല്‍ഹാസന്‍. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സഹായിക്കാമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വാക്കുകള്‍ക്ക് നന്ദിയുണ്ട്. പ്രശസ്തി ലക്ഷ്യമിട്ട് താന്‍ ഉണ്ടാക്കിയ വിവാദമാണിതെന്ന ആരോപണം വിലകുറഞ്ഞതാണ്. വിദേശ അവാര്‍ഡുകള്‍ ലക്ഷ്യമിട്ടല്ല താന്‍ ചിത്രമൊരുക്കുന്നത്. ഓസ്കാര്‍ പുരസ്കാരങ്ങള്‍ അമേരിക്കക്കാര്‍ക്കുള്ളതാണ്. തനിക്ക് ഇന്ത്യന്‍ പുരസ്കാരങ്ങള്‍ മതിയെന്നും ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് താന്‍ സിനിമ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ നിമിത്തം ചിത്രത്തിന് ഇതുവരെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി. കലാകാരന്‍മാരെ അപമാനിക്കാന്‍ പാടില്ല. വിവാദ സമയത്ത് തന്നെ പിന്തുണച്ചവര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.