പ്രധാനമന്ത്രിയാകാന്‍ മോഡി പ്രാപ്തന്‍: വെങ്കയ്യ നായിഡു
Thursday, January 31, 2013 1:01 PM IST
ഭോപ്പാല്‍: പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിക്ക് പിന്തുണയുമായി മുതിര്‍ന്ന നേതാവ് വെങ്കയ്യ നായിഡു രംഗത്തെത്തി. മോഡി പ്രധാനമന്ത്രിയാകാന്‍ പ്രാപ്തനാണെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റിലി എന്നിവര്‍ മോഡി പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്ന് അംഗീകരിച്ചിട്ടുള്ളതാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി നേതാക്കള്‍ ബിജെപിയിലുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം 2014-ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പേ പാര്‍ട്ടി തീരുമാനിക്കൂ എന്നും വെങ്കയ്യ നായിഡു പറഞ്ഞു.