സൈന നെഹ്വാള്‍ ലോക രണ്ടാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തി
Thursday, January 31, 2013 3:06 PM IST
ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവ് സൈന നെഹ്വാള്‍ ലോക രണ്ടാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തി. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ വ്യാഴാഴ്ച പുറത്തുവിട്ട പട്ടികയില്‍ വനിതകളുടെ സിംഗിള്‍സ് റാങ്കിംഗിലാണ് സൈന മാറ്റമില്ലാതെ തുടരുന്നത്. ചൈനയുടെ ലീ സുവേരിയാണ് ഒന്നാം സ്ഥാനത്ത്. ഇതേസമയം, ഇന്ത്യയുടെ കൌമാര താരം പി.വി. സിന്ധുവും റാങ്കിംഗില്‍ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ്. റാങ്കിംഗില്‍ പതിനാറാം സ്ഥാനത്താണ് സിന്ധു. പുരുഷ വിഭാഗം സിംഗിള്‍സ് റാങ്കിംഗില്‍ ഇന്ത്യന്‍ താരം പാരുപ്പള്ളി കശ്യപും കരിയറിലെ ഏറ്റവും മികച്ച സ്ഥാനം നിലനിര്‍ത്തി. റാങ്കിംഗില്‍ ഒന്‍പതാം സ്ഥാനത്താണ് കശ്യപ്.