പിനാക റോക്കറ്റ് ലോഞ്ചര്‍ വീണ്ടും പരീക്ഷിച്ചു
Thursday, January 31, 2013 6:01 PM IST
ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ (എംബിആര്‍എല്‍) പിനാകയില്‍ നിന്നുള്ള വിജയകരമായ വിക്ഷേപണ പരീക്ഷണം ചാന്ദിപ്പൂരിലെ പ്രതിരോധ സേനാ കേന്ദ്രത്തില്‍ ഇന്നലെയും തുടര്‍ന്നു. സേനയുടെ ഭാഗമാക്കിയ പിനാക 1995 മുതല്‍ വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയിട്ടുണ്ട്. ഇന്നലത്തെ പരീക്ഷണം ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റാബ്ളിഷ്മെന്റ് (എആര്‍ഡിഇ) പൂനെ യൂണിറ്റാണ് നടത്തിയത്.