സിനിമാനിയമം പുനഃപരിശോധിക്കും: മന്ത്രി മനീഷ് തിവാരി
Thursday, January 31, 2013 6:28 PM IST
ന്യൂഡല്‍ഹി: കമല്‍ഹാസന്‍ ചിത്രമായ വിശ്വരൂപത്തിന്റെ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാചിത്രീകരണ നിയമം പുനഃപരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി പുതിയ കമ്മിറ്റിയെ നിയോഗിക്കുമെന്നും വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി മനീഷ് തിവാരി പറഞ്ഞു. കമ്മിറ്റി നിര്‍ദേശിക്കുകയാണെങ്കില്‍ നിയമം പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.