ലോക്പാലിന്റെ പുതിയ കരടും ഹസാരെ തള്ളി
Thursday, January 31, 2013 7:49 PM IST
പാറ്റ്ന: കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഭേദഗതികളോടെയുള്ള ലോക്പാല്‍ ബില്ലിന്റെ കരട് പ്രഹസനമെന്ന് അണ്ണാ ഹസാരെ. ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നപക്ഷം താന്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി.

അഴിമതി വിരുദ്ധ ഓംബുഡ്സ്മാനു വേണ്ടി കര്‍ശനമായ ഒരു നിയമം കൊണ്ടുവരുന്ന കാര്യത്തില്‍ തനിക്കു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധിയേയും വിശ്വാസമില്ലെന്നും പറഞ്ഞ ഹസാരെ രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കുന്നതില്‍ യുപിഎ സര്‍ക്കാരിന്റെ ആത്മാര്‍ഥതയെയും ചോദ്യം ചെയ്തു. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ജനങ്ങളെ വിഡ്ഢികളാക്കാനാണു കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.