ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളുടെ അറ്റകുറ്റപ്പണിക്ക് ഭരണാനുമതി
Friday, February 1, 2013 8:23 AM IST
തിരുവനന്തപുരം: ജലവിഭവ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ ഡാമുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണിക്കും ഭരണാനുമതി നല്‍കി. ലോകബാങ്ക് സഹായത്തോടെയുള്ള ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് അറ്റകുറ്റപ്പണിയും നവീകരണവും നടക്കുക. 158 കോടി രൂപ ചെലവിട്ടാണ് 19 ഡാമുകളില്‍ നവീകരണവും അറ്റകുറ്റപ്പണികളും നടത്തുക. ആറു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. മലമ്പുഴ, വാളയാര്‍, പീച്ചി, നെയ്യാര്‍, കുറ്റ്യാടി, മലങ്കര, കല്ലട, പമ്പ, പെരിയാര്‍ വാലി, ചിമ്മിനി, വാഴാനി, മീങ്കര, ചുള്ളിയാര്‍, മംഗലം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ശിരുവാണി, മൂലത്തറ, പഴശ്ശി എന്നീ ഡാമുകളാണ് പദ്ധതിയിലുള്ളത്.