ഭക്ഷ്യോത്പാദനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കണമെന്ന് രാഷ്ട്രപതി
Friday, February 1, 2013 11:37 AM IST
ന്യൂഡല്‍ഹി: ഭക്ഷ്യോത്പാദനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കണമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭക്ഷ്യോത്പാദനം ഇരട്ടിയാക്കുന്നതു സംബന്ധിച്ച ഒരു ദേശീയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വികസനം കൊണ്ടു മാത്രം ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമാകില്ലെന്നും ജനങ്ങളുടെ ഉല്‍പാദനക്ഷമതയെക്കൂടി ആശ്രയിച്ചായിരിക്കും ആരോഗ്യ സുരക്ഷ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനസംഖ്യ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ തകരാതെ നോക്കിയാല്‍ മാത്രം പോരെന്നും ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനും പ്രാമുഖ്യം നല്‍കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.