ഒഡീഷയില്‍ മാവോയിസ്റുകളുടെ പരിശീലന കേന്ദ്രം നശിപ്പിച്ചു
Friday, February 1, 2013 12:16 PM IST
മാല്‍ക്കന്‍ഗിരി: ഒഡീഷയില്‍ മാവോയിസ്റുകളുടെ പരിശീലന കേന്ദ്രം സുരക്ഷാസേന നശിപ്പിച്ചു. മാല്‍ക്കന്‍ഗിരി ജില്ലയില്‍ മുണ്ടാഗുഢയില്‍ ഛത്തീസ്ഗഢിനോട് ചേര്‍ന്ന അതിര്‍ത്തിപ്രദേശത്തെ ക്യാമ്പാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. നിബിഡവനത്തിലായിരുന്നു ക്യാമ്പ്. രണ്ട് മാവോയിസ്റുകളെ അറസ്റ് ചെയ്തിട്ടുണ്ട്. മാവോയിസ്റ് രീതി പ്രോത്സാഹിപ്പിക്കുന്ന ലഘുലേഖകളും പോസ്ററുകളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.