കോണ്‍ഗ്രസിന്റെ മുഖംമാറ്റം: ആദ്യം അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് രാഹുല്‍
Friday, February 1, 2013 1:14 PM IST
ന്യൂഡല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ മാറ്റം കൊണ്ടുവരാനുള്ള തന്റെ ശ്രമം ധൃതിപിടിച്ചുള്ളതായിരിക്കില്ലെന്നും ആദ്യം അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാനായിരിക്കും ശ്രമമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പാര്‍ട്ടി നിയമാവലി പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ മുതിര്‍ന്ന നേതാക്കളുമായി നടത്തുന്ന ആശയവിനിമയ യോഗത്തിലായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാഴാഴ്ചയായിരുന്നു യോഗം തുടങ്ങിയത്. വെള്ളിയാഴ്ച വരെ 13 സെക്രട്ടറിമാര്‍ക്ക് മാത്രമാണ് യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്. അതുകൊണ്ടു തന്നെ രണ്ടു ദിവസം കൂടി യോഗം നീണ്ടേക്കുമെന്നാണ് സൂചന. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള വഴികള്‍ അവതരിപ്പിക്കാന്‍ രാഹുല്‍ സെക്രട്ടറിമാരോട് നിര്‍ദേശിച്ചതായാണ് വിവരം. 2014 ലെ പൊതുതെരഞ്ഞെടുപ്പും അതിനുമുന്‍പ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും രാഹുല്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യുന്നുണ്ട്.