മുഖ്യമന്ത്രിക്ക് വധഭീഷണി: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു
Friday, February 1, 2013 3:00 PM IST
എറണാകുളം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ്. എറണാകുളം പുത്തന്‍കുരിശ് സ്വദേശിയാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാളുടെ വീട്ടില്‍ അമ്പലമേട് പോലീസ് എത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച ഉച്ചയ്ക്കു ഒന്നരയ്ക്കാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്കു വധഭീഷണി സന്ദേശം വന്നത്.