ബിന്‍ ലാദന്റെ മരുമകന്‍ അറസ്റില്‍
Friday, February 1, 2013 8:09 PM IST
അങ്കാറ: കൊല്ലപ്പെട്ട അല്‍ ക്വയ്ദ നേതാവ് ഉസാമാ ബിന്‍ ലാദന്റെ മരുമകന്‍ സുലൈമാനെ ടര്‍ക്കി പോലീസ് അറസ്റു ചെയ്തു. യുഎസ് അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കാറയില്‍ നിന്നാണ് ടര്‍ക്കി രഹസ്യാന്വേഷണ വിഭാഗം സുലൈമാനെ അറസ്റു ചെയ്തത്.

2001 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു ശേഷം സുലൈമാന്‍ ഇറാനില്‍ ഒളിവില്‍ കഴിയുകയാണെന്ന് നേരത്തെ അമേരിക്കന്‍ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. വ്യാജ സൌദി അറേബ്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ ടര്‍ക്കിയിലെത്തിയത്. അങ്കാറയിലെ കാന്‍കായ ജില്ലയിലുള്ള ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ ടര്‍ക്കി രഹസ്യാന്വേഷണ വിഭാഗം അറസ്റു ചെയ്തത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സുലൈമാനെതിരെ അമേരിക്ക അറസ്റു വാറണ്ട് പുറപ്പെടുവിച്ചതേത്തുടര്‍ന്ന് കുവൈറ്റ് ഇയാളുടെ പൌരത്വം റദ്ദാക്കിയിരുന്നു.