ഹില്ലരി ക്ളിന്റണ്‍ പടിയിറങ്ങി
Friday, February 1, 2013 8:40 PM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തു നിന്ന് ഹില്ലരി ക്ളിന്റണ്‍ പടിയിറങ്ങി. നാലു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ 112 രാജ്യങ്ങളാണ് ഹില്ലരി സന്ദര്‍ശിച്ചത്. മസാച്ച്യുസെറ്റ്സ് സെനറ്റര്‍ ജോണ്‍ കെറിയാകും 65കാരിയായ ഹില്ലരിയുടെ പിന്‍ഗാമി.

ജീവിക്കാന്‍ ലോകം ഇപ്പോള്‍ ഒരു സുരക്ഷിതമായ സ്ഥലമാണെന്ന് ഹില്ലരി തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. ടര്‍ക്കിയില്‍ യുഎസ് എംബസിയ്ക്കു നേരെയുണ്ടായ ആക്രമണം പോലുള്ള സംഭവങ്ങള്‍ തന്റെ പിന്‍ഗാമിയെ കാത്തിരിക്കുന്ന വെല്ലുവിളികളാണ്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് ഹില്ലരി തന്റെ രാജിക്കത്ത് കൈമാറിയിരുന്നു.