ജുവനൈലുകളുടെ പ്രായപരിധി: ഉടന്‍ തീരുമാനമില്ലെന്ന് ഖുര്‍ഷിദ്
Friday, February 1, 2013 8:56 PM IST
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ ആളായി കണക്കാക്കുന്നതിന് ഇപ്പോള്‍ നിലവിലുള്ള പ്രായപരിധി കുറയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.

ഡല്‍ഹി പീഡനക്കേസിലെ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെടുന്ന പ്രതിക്കു മറ്റു പ്രതികള്‍ക്ക് നല്‍കുന്ന അതേ ശിക്ഷ കൊടുക്കണമെന്ന അഭിപ്രായം ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ജുവനൈലുകളെ സംരക്ഷിക്കുന്ന നിയമത്തില്‍ മാറ്റം വരുത്തരുത്. ഒരു ഉദാഹരണത്തിന്റെ പേരില്‍ കാലങ്ങളായി തുടര്‍ന്നു പോരുന്ന നിലപാട് തള്ളികളയാന്‍ പാടില്ല. ജുവനൈലുകള്‍ക്ക് നല്‍കേണ്ട പ്രായപരിഗണന കുറയ്ക്കുന്ന കാര്യത്തില്‍ പെട്ടെന്ന് ഒരു തീരുമാനം കൈക്കൊള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.