കോളനിയിലെത്തിയതു മാവോയിസ്റുകള്‍ തന്നെ
Thursday, February 14, 2013 9:34 PM IST
കണ്ണൂര്‍: പയ്യാവൂര്‍ ചിറ്റാരി കോളനിയിലെത്തിയതു മാവോയിസ്റുകള്‍ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. സായുധ വിപ്ളവത്തിനു തയാറാകാന്‍ ആഹ്വാനം ചെയ്ത് ഇവര്‍ ലഘുരേഖകള്‍ വിതരണം ചെയ്തിരുന്നു. പഞ്ചിമഘട്ട സമിതി എന്ന പേരിലാണ് ലഘുരേഖകള്‍ വിതരണം ചെയ്തത്. തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ സംഘം ഉടന്‍ കണ്ണൂരിലേക്ക് തെരച്ചില്‍ വ്യാപിപ്പിക്കും.

കേരളാതിര്‍ത്തിയിലെ കര്‍ണാടകവനത്തില്‍ തമ്പടിച്ചിരിക്കുന്ന മാവോയിസ്റ് ബന്ധമുള്ള തീവ്രവാദികളുടെ ലക്ഷ്യം പോലീസ് സ്റേഷനുകളടക്കമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളാണെന്ന സൂചനകളെത്തുടര്‍ന്നു പോലീസ് നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയിരുന്നു.

വനാതിര്‍ത്തികളിലും കോളനികളിലും തെരച്ചില്‍ തുടരുകയാണ്. ചെറുപുഴ കാനംവയല്‍ മേഖലയിലെ കോളനികളില്‍ ഇന്റലിജന്റ്സ് വിംഗും സ്പെഷല്‍ബ്രാഞ്ചും ഇന്നലെ പരിശോധനകള്‍ നടത്തി. ഈ മേഖലയിലെ കോളനികള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ പോലീസ് പട്രോളിംഗും ഏര്‍പ്പെടുത്തി. തീവ്രവാദിസംഘത്തില്‍ മലയാളികളുണ്െടന്നു വ്യക്തമായതോടെ കേരളത്തിലെ ചില സംഘടനകളും നിരീക്ഷണത്തിലാണ്.