തിരുവനന്തപുരത്ത് ഓട്ടോയ്ക്കുള്ളില്‍ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Thursday, February 14, 2013 10:17 PM IST
തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തി. നാലാഞ്ചിറ, പാണന്‍വിള സ്വദേശിയായ ബിനുകുമാര്‍(30) നെയാണ് ഇന്നു രാവിലെ ഓട്ടോറിക്ഷക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്െടത്തിയത്.

നാലാഞ്ചിറ സ്വദേശിയായ ഇയാള്‍ തൃക്കണ്ണാപുരത്ത് നിന്നാണ് വിവാഹം കഴിച്ചത്. ഏറെ നാളായി ഇയാള്‍ തൃക്കണ്ണാപുരത്ത് വാടകക്ക് താമസിച്ച് വരികയായിരുന്നു. ഇന്നലെ രാത്രിയില്‍ ഭാര്യയുമായി വഴക്ക് കൂടിയതായി പറയപ്പെടുന്നു. തൃക്കണ്ണാപുരം എംഎല്‍എ റോഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ് മൃതദേഹം കാണപ്പെട്ടത്. കൈലിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൂജപ്പുര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ-സന്ധ്യ.