വിവാഹവാഗ്ദാനം നല്‍കി പീഡനം: പ്രതിക്കു ജാമ്യമില്ല
Thursday, February 14, 2013 10:27 PM IST
മഞ്ചേരി: ഇരുപത്തിമൂന്നുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.

എടപ്പറ്റ വെള്ളിയഞ്ചേരി ചേരിപ്പറമ്പ് മണ്ണേങ്ങല്‍ മുഹമ്മദ് സഹീറി (24)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി പി.കെ. ഹനീഫ തള്ളിയത്. 2013 ജനുവരി 19 നാണ് കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശിനിയായ യുവതിയെ മാരുതികാറില്‍ ബലമായി പിടിച്ചു കയറ്റി മേലാറ്റൂര്‍ വട്ടമണ്ണപുരം റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ജനുവരി 25ന് പെരിന്തല്‍മണ്ണ പൊലീസ് പ്രതിയെ അറസ്റ് ചെയ്യ്തത്.