മോശം കാലാവസ്ഥ: കൊളംബോയിലേക്കുള്ള വിമാനം തിരുവനന്തപുരത്തിറക്കി
Thursday, February 14, 2013 11:45 PM IST
തിരുവനന്തപുരം: കൊളംബോയില്‍ ഇറക്കേണ്ടിയിരുന്ന യാത്ര വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. കാലാവസ്ഥ അനുകൂലമായതിന് ശേഷം വിമാനം തിരിച്ചു പോയി.
ദോഹ-കൊളംബോ വിമാനമാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊളംബോ വിമാനത്താവളത്തിലിറക്കാനാകാതെ തിരുവനന്തപുരത്തിറക്കിയത്.

വെള്ളിയാഴ്ച രാവിലെ 6.30-ഓടെയായിരുന്നു ലാന്‍ഡിംഗ്. കാലാവസ്ഥ അനുകൂലമായതിന് ശേഷം 7.30-ഓടെ വിമാനം തിരികെ മടങ്ങി. വിമാനത്തില്‍ 273 യാത്രക്കാരുണ്ടായിരുന്നു.