മാവോയിസ്റ് സാന്നിധ്യം: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
Friday, February 15, 2013 12:14 AM IST
ന്യൂഡല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തിയിലെ വനമേഖലകളില്‍ മാവോയിസ്റു സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനത്തെ പോലീസ് സേന തയാറാണ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേഖലയിലെ സ്ഥിഗതികള്‍ വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.