പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
Friday, February 15, 2013 12:46 AM IST
തിരുവനന്തപുരം: വനിതാ എംഎല്‍എമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളംവച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ ശ്രദ്ധക്ഷണിക്കലിന് ശേഷം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദനാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.

എംഎല്‍എമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വാക്കാല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സഭാ നടപടികള്‍ തടസപ്പെട്ടു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ തിങ്കളാഴ്ച വരെ പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.