മാവോയിസ്റ് അനുകൂല പോസ്റര്‍: ഒരാള്‍ അറസ്റില്‍
Friday, February 15, 2013 12:53 AM IST
വയനാട്: വയനാട്ടിലെ പുല്‍പ്പള്ളി, തിരുനെല്ലി മേഖലകളില്‍ മാവോയിസ്റ് അനുകൂല പോസ്ററുകള്‍ പതിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ് ചെയ്തു. പോരാട്ടം എന്ന സംഘടനയുടെ നേതാവ് സി.കെ.ഗോപാലനെയാണ് പോലീസ് അറസ്റ് ചെയ്തത്. പുല്‍പ്പള്ളിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

സ്ഥലത്ത് മാവോയിസ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ഇയാളെ പിടിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. മാവോയിസ്റ് സാന്നിധ്യം വയനാട്, കണ്ണൂര്‍ ജില്ലകളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗോപാലനെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും പോലീസ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.