തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ജവാന്‍ മരിച്ചു
Friday, February 15, 2013 1:14 AM IST
തിരുവനന്തപുരം: കൈനറ്റിക് ഹോണ്ടക്ക് മേല്‍ ലോറി കയറിയിറങ്ങി സിആര്‍പിഎഫ് ജവാന്‍ മരിച്ചു. പോത്തന്‍കോട് സ്വദേശി ഗോപകുമാരന്‍ നായര്‍(38)ആണ് മരിച്ചത്. ഇദ്ദേഹം സിആര്‍പിഎഫ് പഞ്ചാബ് യൂണിറ്റിലെ ജവാനാണ്.

വ്യാഴാഴ്ച രാത്രി പത്തിന് പള്ളിപ്പുറം താമരക്കുളത്തിന് സമീപമായിരുന്നു അപകടം. കഴക്കൂട്ടത്ത് നിന്നും മംഗലപുരത്തേക്ക് വരികയായിരുന്ന ഇദ്ദേഹം സഞ്ചരിച്ചിരുന്ന കൈനറ്റിക് ഹോണ്ടയില്‍ എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍. മംഗലപുരം പോലീസ് മേല്‍നടപടി സ്വീകരിച്ചു.