കെഎസ്യു നേതാവിന് മര്‍ദ്ദനം
Friday, February 15, 2013 1:31 AM IST
തൊടുപുഴ: കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റിന് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. സംഭവത്തെ തുടര്‍ന്ന് തൊടുപുഴയില്‍ എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തെരുവില്‍ തല്ലി. സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പടെ ആറ് പേരെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.

ബുധനാഴ്ച പുറപ്പുഴയിലെ പൊളിടെക്നികിലുണ്ടായ സംഘര്‍ഷമാണ് തെരിവിലേക്ക് വ്യാപിച്ചത്. രാവിലത്തെ സംഘര്‍ത്തെ തുടര്‍ന്ന് രാത്രി പത്തോടെയാണ് കെഎസ്യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മുപ്പതോളം വരുന്ന സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് നിയാസ് പോലീസിനോട് പറഞ്ഞു. നിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പ്രസിഡന്റിനെ മര്‍ദ്ദിച്ചതില്‍ പ്രകോപിതരായ കെഎസ്യു പ്രവര്‍ത്തര്‍ എസ്എഫ്ഐക്കാരുടെ വാഹനം അടിച്ചു തകര്‍ത്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.