ഗണേഷ്കുമാര്‍ മികച്ച മന്ത്രിയെന്ന് ഉമ്മന്‍ ചാണ്ടി
Friday, February 15, 2013 1:45 AM IST
ന്യൂഡല്‍ഹി: കെ.ബി.ഗണേഷ്കുമാര്‍ മികച്ച മന്ത്രിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-ബി യുഡിഎഫിന് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരുമായി ആലോചിച്ച് തീരുമമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെയും പിസിസി അധ്യക്ഷന്‍മാരുടെയും യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്. രണ്ടു ദിവസത്തെ യോഗത്തില്‍ വെള്ളിയാഴ്ച മാത്രമേ ഉമ്മന്‍ ചാണ്ടി പങ്കെടുക്കൂ. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ശനിയാഴ്ച കേരളത്തിലെത്തുന്നതിനെ തുടര്‍ന്നാണിത്.