പ്രതിപക്ഷ നേതൃസ്ഥാന ചോദ്യങ്ങളോട് വി.എസ് പ്രതികരിച്ചില്ല
Friday, February 15, 2013 3:08 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കാന്‍ സിപിഎമ്മില്‍ നീക്കം നടക്കുന്നുണ്ടെന്ന വാര്‍ത്തയോട് വി.എസ്.അച്യുതാനന്ദന്‍ പ്രതികരിച്ചില്ല. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ വി.എസിനോട് മാധ്യമപ്രവര്‍ത്തര്‍ ഇതു സംബന്ധിച്ച ചോദ്യം ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല. ഇതു സംബന്ധിച്ച ചോദ്യം വിനയത്തോടെ തള്ളിക്കളയുകയാണെന്ന് വി.എസ്. പറഞ്ഞു.