തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും വെടിയുണ്ട പിടിച്ചെടുത്തു
Friday, February 15, 2013 4:01 AM IST
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും വെടിയുണ്ട കണ്െടടുത്തു. പുനലൂര്‍ സ്വദേശിയായ സക്കറിയ വര്‍ഗീസ്(38) ന്റെ ബാഗില്‍ നിന്നാണ് വിമാനത്താവള അധികൃതരും സിഐഎസ്എഫും നടത്തിയ പരിശോധനയില്‍ വെടിയുണ്ട കണ്െടടുത്തത്.

ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്യാനെത്തിയ ഇദ്ദേഹത്തിന്റെ ബാഗില്‍ നിന്നും വെടിയുണ്ട കണ്െടത്തിയതിനെ തുടര്‍ന്ന് സിഐഎസ്എഫ് അധികൃതര്‍ ഇയാളുടെ യാത്ര റദ്ദാക്കി വലിയതുറ പോലീസിന് കൈമാറുകയായിരുന്നു. പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അമേരിക്കയിലെ ഒരു ആയുധ വര്‍ക്ക്ഷോപ്പിലെ ജിവനക്കാരനാണ് താനെന്നാണ് ഇയാള്‍ സിഐഎസ്എഫിനോട് പറഞ്ഞത്. ഇയാള്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ട അബദ്ധവശാല്‍ ബാഗിനകത്തായി പോയതാണെന്നാണ് പോലീസിനോടും പറയുന്നത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.