മന്ത്രിയെ പിന്‍വലിക്കാന്‍ പാര്‍ട്ടിക്ക് അവകാശമുണ്ടെന്ന് ജോണി നെല്ലൂര്‍
Friday, February 15, 2013 4:12 AM IST
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-ബി പാര്‍ട്ടിക്ക് തങ്ങളുടെ മന്ത്രിയെ പിന്‍വലിക്കാന്‍ അവകാശമുണ്ടെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വര്‍ക്കിംഗ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. സ്ഥാനാര്‍ഥിയാക്കാനും മന്ത്രിയാക്കാനും അവകാശമുള്ളതുപോലെ തന്നെ മന്ത്രിയെ പിന്‍വലിക്കാനും പാര്‍ട്ടിക്ക് കഴിയും. 21-ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഗണേഷ്കുമാര്‍ വിഷയം പരിഗണിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.