സ്വര്‍ണ വില കുറഞ്ഞു
Friday, February 15, 2013 4:20 AM IST
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,560 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,820 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് വില താഴേയ്ക്ക് പോകുന്നത്.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിനു തിരിച്ചടി നേരിട്ടു. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1.15 ഡോളര്‍ താഴ്ന്ന് 1633.55 ഡോളറിലെത്തി.