അതിര്‍ത്തി കടന്ന പാക്ക് സൈനികനെ കരസേന വധിച്ചു
Friday, February 15, 2013 5:52 AM IST
കാഷ്മീര്‍: നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ പോസ്റില്‍ ആക്രമണം നടത്താന്‍ എത്തിയ പാക്കിസ്ഥാന്‍ സൈനികനെ ഇന്ത്യന്‍ സേന വധിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം നൌഷീറ മേഖലയിലാണ് സംഭവം. ഒരു മാസം മുന്‍പ് പാക്ക് സേന അതിര്‍ത്തി കടന്നെത്തി രണ്ടു ഇന്ത്യന്‍ സൈനികരെ വധിച്ചിരുന്നു. സൈനികന്‍ അതിര്‍ത്തി ലംഘിച്ച കാര്യം അംഗീകരിച്ച പാക്കിസ്ഥാന്‍ വധിക്കപ്പെട്ട സൈനികന്റെ മൃതദേഹം വിട്ടു നല്‍കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചു.

അതിനിടെ വ്യാഴാഴ്ച രാത്രി അതിര്‍ത്തിയില്‍ പാക്ക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രാത്രി 8.05 ഓടെയാണ് വെടിവയ്പ്പുണ്ടായതെന്ന് സൈനിക വക്താവ് എന്‍.എന്‍.ആചാര്യ പറഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. രാത്രി 10.50 വരെ വെടിവയ്പ്പ് തുടര്‍ന്നുവെന്നും വക്താവ് അറിയിച്ചു.