ക്രിക്കറ്റ് സ്റേഡിയം: ഉമ്മന്‍ ചാണ്ടിക്കെതിരേ ഹര്‍ജി
Friday, February 15, 2013 6:28 AM IST
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ കോടതിയില്‍ ഹര്‍ജി. കോട്ടയം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തൊടുപുഴ മണക്കാട്ട് കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി വയല്‍നികത്തി സ്റേഡിയം നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്തുവെന്ന് ആരോപിച്ചാണ് ഹര്‍ജി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കാസര്‍ഗോഡ് സ്വദേശി ഹരീഷാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.