വ്യാപാര സമുച്ചയത്തിലെ തീപിടുത്തം: മമത റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
Wednesday, February 27, 2013 4:18 AM IST
കോല്‍ക്കത്ത: കോല്‍ക്കത്തിയില്‍ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ 18 പേര്‍ മരിച്ച സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി റിപ്പോര്‍ട്ട് തേടി. പോലീസ്, അഗ്നിശമന സേനാവിഭാഗങ്ങളോടും കോല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടുമാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മമത ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപയുടെ ധനസഹായവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മമത പ്രഖ്യാപിച്ചിട്ടുണ്ട്. സെന്‍ട്രല്‍ കോല്‍ക്കത്തയിലെ സീല്‍ദാഹിലുള്ള ഒരു വ്യാപാര സമുച്ചയത്തിലായിരുന്നു ഇന്നു പുലര്‍ച്ചെ തീപിടുത്തമുണ്ടായത്.