സൌത്ത് കരോലിന സര്‍വകലാശാലയില്‍ വെടിവെയ്പ്; ഒരാള്‍ക്ക് പരിക്ക്
Wednesday, February 27, 2013 4:28 AM IST
വാഷിംഗ്ടണ്‍: അമേരിക്കയിലെ സൌത്ത് കരോലിന സര്‍വകലാശാലയിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. റിസോര്‍ട്ട് മേഖലയായ മിര്‍തില്‍ ബീച്ചിന് സമീപമുള്ള സര്‍വകലാശാല റസിഡന്‍സ് ഹാളിലായിരുന്നു സംഭവം. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. വെടിയുതിര്‍ത്ത ശേഷം അക്രമി വാഹനത്തില്‍ രക്ഷപെട്ടതായും സംഭവത്തെ തുടര്‍ന്ന് കാമ്പസ് അടച്ചിട്ടതായും സര്‍വകലാശാല വക്താവ് മൊണാ പ്രൂഫര്‍ പറഞ്ഞു. പരിക്കേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. 9000 ത്തിലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.