റെയില്‍വേ ബജറ്റ്: സംസ്ഥാനത്തെ അവഗണിച്ചതില്‍ മന്ത്രിസഭയ്ക്കും അതൃപ്തി
Wednesday, February 27, 2013 5:06 AM IST
തിരുവനന്തപുരം: റെയില്‍വേ ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചതില്‍ മന്ത്രിസഭയ്ക്കും അതൃപ്തി. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരിട്ട് ധരിപ്പിക്കാനായി മുഖ്യമന്ത്രിയെയും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. തിങ്കളും ചൊവ്വയും ഇവര്‍ ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തും.

രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. വൈദ്യുതി പ്രതിസന്ധിയുടെ അടിസ്ഥാനത്തില്‍ കെഎസ്ഇബിക്ക് നല്‍കുന്ന സബ്സിഡി മെയ് മാസം വരെ തുടരാനും തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്തെ വിവാദമായ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചതായി സൂചനയുണ്ട്. എന്നാല്‍ വിദ്യാഭ്യാസച്ചട്ടവും സര്‍വീസ് ചട്ടവും അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കും.