ആലുവയില്‍ ബംഗ്ളാദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ കേരള ക്രിക്കറ്റ് ടീം മുന്‍ ഫിസിയോയും
Wednesday, February 27, 2013 6:18 AM IST
ആലുവ: ആലുവയില്‍ ബംഗ്ളാദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ കേരള ക്രിക്കറ്റ് ടീം മുന്‍ ഫിസിയോയും. പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് കേരള ക്രിക്കറ്റ് ടീമിന്റെയും സിസിഎല്‍ ടൂര്‍ണമെന്റിലെ താരടീമായ അമ്മ കേരള സ്ട്രൈക്കേഴ്സിന്റെയും മുന്‍ ഫിസിയോ ദിലീപ് സിംഗിനെ പോലീസ് കസ്റഡിയിലെടുത്തു.

നിഷാന്ത്, അര്‍ഷാദ് എന്നിവര്‍ക്കൊപ്പം അര്‍ഷാദിന്റെ തൃക്കാക്കരയിലെ ഫ്ളാറ്റില്‍ വെച്ചാണ് ദിലീപ് സിംഗ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നിഷാന്തും അര്‍ഷാദും കേസില്‍ പ്രതികളാണ്. കേസില്‍ ആകെയുള്ള 13 പ്രതികളില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ് സിംഗ്. ഇവരില്‍ ഇടനിലക്കാരായ മൂന്നു പേരെയൊഴികെ എല്ലാവരേയും പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.