ടി.പി. വധം: മകന്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കുന്നതില്‍ നിന്ന് ഒഴിവാക്കി
Wednesday, February 27, 2013 7:03 AM IST
കോഴിക്കോട്: ടി.പി വധക്കേസിന്റെ സാക്ഷി വിസ്താരത്തില്‍ നിന്നും അഞ്ചുപേരെ പ്രോസിക്യൂഷന്‍ ഒഴിവാക്കി.

ആറാം സാക്ഷി ഒഞ്ചിയം കുളങ്ങര ചന്ദ്രന്‍, ഏഴാം സാക്ഷി വലിയപറമ്പില്‍ രഞ്ജിത്ത്, 13ാം സാക്ഷിയും ചന്ദ്രശേഖരന്റെ മകനുമായ അഭിനന്ദ്, 14ാം സാക്ഷി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയുടെ പിതാവ് കെ.കെ.മാധവന്‍, 15ാം സാക്ഷിയും ചന്ദ്രശേഖരന്റെ സഹോദരനുമായ ടി.പി.സുരേഷ് ബാബു എന്നിവരെയാണ് വിസ്തരിക്കേണ്ടതില്ലെന്ന പ്രോസിക്യൂഷന്‍ തീരുമാനത്തില്‍ നിന്നും കോടതി നീക്കിയത്. യാണ് ഇന്ന് കോടതി വിസ്തരിക്കുക.