'ത്യാഗവിസ്മയം' പ്രകാശനം വ്യാഴാഴ്ച
Wednesday, February 27, 2013 7:15 AM IST
കോട്ടയം: സ്ഥാനമൊഴിയുന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെക്കുറിച്ചു ദീപിക പ്രസിദ്ധീകരിക്കുന്ന സ്പെഷല്‍ പതിപ്പ് ത്യാഗവിസ്മയം വ്യാഴാഴ്ച പ്രകാശനം ചെയ്യും. രാവിലെ 10ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൌസില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു കോപ്പി നല്കി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രകാശനം നിര്‍വഹിക്കും.

മാര്‍പാപ്പയുടെ ജീവചരിത്രം, അദ്ദേഹവുമായി അടുപ്പമുള്ളവരുടെ ഓര്‍മകള്‍, ഭരണകാലത്തിന്റെ പ്രത്യേകതകള്‍, അപൂര്‍വ ചിത്രങ്ങള്‍, മാര്‍പാപ്പ തെരഞ്ഞെടുപ്പിന്റെ നടപടികള്‍, ഇതുവരെയുള്ള മുഴുവന്‍ മാര്‍പാപ്പമാരുടെയും ചിത്രങ്ങള്‍, ഈടുറ്റ നിരവധി ലേഖനങ്ങള്‍ തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്. 268 പേജുകളില്‍ ഗ്ളേസ്ഡ് പേപ്പറില്‍ അച്ചടിച്ചിരിക്കുന്ന ത്യാഗവിസ്മയത്തിന് 200 രൂപയാണു മുഖവില.