കെസിഎയുടെ ഇടക്കൊച്ചി സ്റേഡിയം പദ്ധതിയില്‍ ക്രമക്കേടെന്ന് വിജിലന്‍സ്
Wednesday, February 27, 2013 7:25 AM IST
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഇടക്കൊച്ചി സ്റേഡിയം നിര്‍മാണത്തിന് വേണ്ടിയുള്ള ഭൂമി ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. എട്ടംഗ സ്റേഡിയം കമ്മിറ്റിയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സ്റേഡിയത്തിനായി ഭൂമി വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയെ തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കെസിഎയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. 2009-ലാണ് സ്റേഡിയം നിര്‍മ്മാണത്തിനായി ഇടക്കൊച്ചിയില്‍ 26 കോടി രൂപ നല്‍കി ഭൂമി വാങ്ങിയത്. ലിസ് കമ്പനിയുടെ കൈവശമുണ്ടായിരുന്ന 23 ഏക്കര്‍ 95 സെന്റ് ഭൂമിയാണ് കെസിഎ വാങ്ങിയത്.