അഫ്ഗാനില്‍ 16 പോലീസുകാരെ താലിബാന്‍ വധിച്ചു
Wednesday, February 27, 2013 8:54 AM IST
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 16 പോലീസുകാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പോലീസ് ചെക്ക്പോസ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കിഴക്കന്‍ പ്രവിശ്യയിലെ ഗസ്നിയിലാണ് സംഭവം. തീവ്രവാദികള്‍ പോലീസ് ചെക്ക്പോസ്റില്‍ നുഴഞ്ഞുകയറിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് സൈനിക ബസ് ലക്ഷ്യമാക്കി ബോംബ് സ്ഫോടനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.