വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരാന്‍ എല്‍ഡിഎഫ് ശ്രമിക്കണം: കാരാട്ട്
Wednesday, February 27, 2013 9:58 AM IST
കൊച്ചി: എല്‍ഡിഎഫ് വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരാന്‍ മുന്നണി ശ്രമിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്.

വിട്ടുപോയവരെ തിരികെ എത്തിക്കാനുള്ള സാധ്യത നേതൃത്വം തേടണം. യുഡിഎഫിലെ വിള്ളല്‍ സിപിഎം വളരെ ഗൌരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും കക്ഷി യുഡിഎഫ് വിട്ടു വന്നാല്‍ അപ്പോള്‍ നിലപാട് എടുക്കും. യുഡിഎഫ് വിട്ടുവരുന്നവരെ സ്വീകരിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംഘടിപ്പിച്ച ദേശീയ റാലിയില്‍ വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കാത്ത സ്ഥലങ്ങളിലും വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ ദേശീയ നേതൃത്വത്തിന് ദൌര്‍ബല്യങ്ങളില്ല. തീരുമാനങ്ങള്‍ എടുക്കാന്‍ പാര്‍ട്ടി കാലതാമസം വരുത്താറില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.