ജയലളിത മൂന്ന് മന്ത്രിമാരെ പുറത്താക്കി
Wednesday, February 27, 2013 10:36 AM IST
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിത മന്ത്രിസഭയില്‍ നിന്നും മൂന്ന് മന്ത്രിമാരെ പുറത്താക്കി. മൂന്ന് പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മൂന്ന് മന്ത്രിമാരെ പുറത്താക്കിയ വിവരം രാജ്ഭവന്‍ സ്ഥിരീകരിച്ചു.

ആരോഗ്യമന്ത്രി വി.എസ്.വിജയ്, ടൂറിസം മന്ത്രി ഗോകുല്‍ ഇന്ദിര, വിദ്യാഭ്യാസ, യുവജനക്ഷേമ, നിയമമന്ത്രി എന്‍.ആര്‍.ശിവപതി എന്നിവരാണ് പുറത്തു പോയവര്‍. ടി.പി.പൊന്നാച്ചി, വൈഗെയ്ചെല്‍വന്‍, കെ.സി.വീരമണി എന്നിവരാണ് പുതിയ മന്ത്രിമാര്‍. ഇവര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും.