പന്നിപ്പനി: രാജ്യത്ത് ഈ വര്‍ഷം 254 മരണം
Wednesday, February 27, 2013 11:20 AM IST
ന്യൂഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം 254 പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രാജസ്ഥാനിലാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 105 പേര്‍ മരിച്ചു. ഗുജറാത്ത് (49), ഹരിയാന (36), പഞ്ചാബ് (29) എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നിലാണ്.

രാജ്യത്ത് ഈ വര്‍ഷം 2,267 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 759 പനിബാധിതരുണ്ടായ ഡല്‍ഹിയാണ് കണക്കില്‍ മുന്നില്‍. രാജസ്ഥാനില്‍ 556 പേര്‍ക്കും ഹരിയാനയില്‍ 298 പേര്‍ക്കും പനി സ്ഥിരീകരിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.