അഞ്ജലി മേനോന്റെ അവാര്‍ഡ് റദ്ദാക്കണമെന്ന് ഫിലിം ചേംബര്‍
Wednesday, February 27, 2013 11:46 AM IST
കൊച്ചി: മഞ്ചാടിക്കുരു എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടിയ അഞ്ജലിമേനോന്റെ അവാര്‍ഡ് റദ്ദാക്കണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍ രംഗത്തെത്തി. ചിത്രത്തിന്റെ സെന്‍സര്‍ തീയതിയില്‍ തിരിമറി നടത്തിയാണ് അഞ്ജലി ചിത്രം അവാര്‍ഡിന് അയച്ചതെന്നാണ് ആരോപണം. സെന്‍സര്‍ ബോര്‍ഡിനെയും ചലച്ചിത്ര അക്കാഡമിയെയും അഞ്ജലി വഞ്ചിച്ചെന്നും ഫിലിം ചേംബര്‍ കുറ്റപ്പെടുത്തി.