ആലപ്പുഴയില്‍ ഹോസ്റലില്‍ ഭക്ഷ്യവിഷബാധ
Wednesday, February 27, 2013 12:28 PM IST
ആലപ്പുഴ: ആലപ്പുഴയില്‍ കോളജ് ഹോസ്റലില്‍ ഭക്ഷ്യവിഷബാധ. പാറ്റൂര്‍ ശ്രീ ബുദ്ധ എഞ്ചിനിയറിംഗ് കോളജിലെ 60 ഓളം വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഹോസ്റലില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.