പരിക്ക്: ജാക്സണ്‍ ബേഡിനെ ഓസീസ് ഒഴിവാക്കി
Wednesday, February 27, 2013 1:07 PM IST
മെല്‍ബണ്‍: പരിക്കേറ്റ ഫാസ്റ് ബൌളര്‍ ജാക്സണ്‍ ബേഡിനെ ഓസ്ട്രേലിയ, ഇന്ത്യന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കി. മെല്‍ബണില്‍ നടന്ന പരിശോധനയ്ക്ക് ശേഷമാണ് ബേഡിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ രണ്ടു പരിശീലന മത്സരത്തിലും ബേഡ് കളിച്ചിരുന്നു. എന്നാല്‍ ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റില്‍ അന്തിമ ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ബേഡിന് പകരക്കാരനെ വിടാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനം എടുത്തിട്ടില്ല.